Tuesday, June 12, 2018

പ്ലസ് വൺ *ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*.


http://results.hscap.kerala.gov.in/index.php/login എന്ന ലിങ്കിൽ അലോട്ട്മെന്റ് പരിശോധിക്കാം.

*അലോട്ട്മെന്റ് ലഭിച്ചു. ഇനി എന്ത് ചെയ്യണം?*
ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി,ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അപേക്ഷയിൽ നൽകിയ ആദ്യ ഓപ്ഷൻ തന്നെ നിങ്ങൾക്ക് ലഭിച്ചു എങ്കിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ, ലഭിച്ച ഓപ്ഷനിൽ  ഫീസടച്ച് സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം(അപേക്ഷയുടെ  മാതൃക ലിങ്കിൽ ലഭ്യമാണ്).  അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 13 വൈകിട്ട് 5 നകം പ്രവേശനം നേടിയിരിക്കണം.

*പ്രവേശനത്തിനായി സ്‌കൂളിൽ എന്തെല്ലാം കൊണ്ടുപോകണം?*
അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്,  അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം.

*ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ  ലഭിച്ചില്ല. സ്‌കൂളിൽ പോയി അഡ്മിഷൻ എടുക്കണോ?*
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.  അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ  താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

*അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്താണ് ചെയ്യേണ്ടത്?*
ആദ്യ അലോട്ട്മെന്റ് ലഭിക്കാത്തവർ ജൂൺ 19ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

Wednesday, December 20, 2017

എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സഹകരണ വിപണി 21 ന് മണിപ്പുഴ, 22 ചേനപ്പാടി ബ്രാഞ്ചുകളിൽ രാവിലെ 10 മുതൽ ആവശ്യമുള്ളവർ റേഷൻ കാർഡുമായി എത്തിച്ചേരണം

പമ്പ സ്പെഷൽ സർവീസിന് വരുമാന വർധന 

 

 

എരുമേലി∙ മണ്ഡലകാലം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ കെഎസ്ആർടിസി ഡിപ്പോയുടെ പമ്പ സ്പെഷൽ സർവീസിന്റെ വരുമാനം 50 ലക്ഷത്തോടടുക്കുന്നു. മുൻവർഷത്തെക്കാൾ വരുമാനത്തിൽ ഇത്തവണ ഏഴു ലക്ഷത്തോളം രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. എരുമേലി– പമ്പ സ്പെഷൽ സർവീസിനായി ഡിപ്പോയിലേക്ക് 10 ബസുകളാണ് കോർപറേഷൻ നൽകിയിട്ടുള്ളത്.

അപകടസാധ്യത കണക്കിലെടുത്ത് തീർഥാടകരുടെ വലിയ ബസുകൾ കടത്തി വിടാത്ത എരുമേലി– മുക്കൂട്ടുതറ– കണമല–നിലയ്ക്കൽ വഴി പമ്പയിൽ എത്തുന്ന റൂട്ടിലാണ് കെഎസ്ആർടിസി ബസുകൾ ഓടുന്നത്. ഈ റൂട്ടിൽ സഞ്ചരിച്ചാൽ 48 കിലോമീറ്റർ മാത്രമാണ് എരുമേലി– പമ്പ ദൂരം. 56 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ വൈകുന്നേരത്തോടെ ഈ സീസണിലെ വരുമാനം 47 ലക്ഷം കവിഞ്ഞു.

മണ്ഡലകാലം അവസാനിക്കാൻ ഇനി അഞ്ചു ദിവസം കൂടിയുണ്ടെന്നിരിക്കെ വരുമാനം അരക്കോടി കവിയുമെന്ന് ഉറപ്പാണ്. ഇന്നലെ വൈകുന്നേരം വരെ 2100 ട്രിപ്പുകൾ നടത്തിയതായി അധികൃതർ പറഞ്ഞു. എരുമേലി ഡിപ്പോയിൽ നിന്നുള്ള ട്രിപ്പുകൾ മാത്രമാണിത്. ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ദിവസേന നൂറുകണക്കിന് കെഎസ്ആർടിസി ട്രിപ്പുകളാണ് എരുമേലി വഴി പമ്പയ്ക്ക് സർവീസ് നടത്തുന്നത്

 http://localnews.manoramaonline.com/kottayam/local-new
എരുമേലി∙ മണ്ഡലകാലം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ കെഎസ്ആർടിസി ഡിപ്പോയുടെ പമ്പ സ്പെഷൽ സർവീസി...

Read more at: http://localnews.manoramaonline.com/kottayam/local-news/2017/12/19/kk-season.html

Friday, March 24, 2017

കുട്ടികൾ പറയുന്നു: ഇതും വിദ്യാഭ്യാസം

Wednesday 22 March 2017 10:02 PM IST
എരുമേലി ∙ വിദ്യാഭ്യാസമെന്നാൽ സാങ്കേതിക പരിജ്ഞാനമല്ലെന്ന് അവർക്കറിയാമായിരുന്നു. സാമൂഹികസേവനം ജീവിതത്തിന്റെ അവിഭാജ്യഘടകമെന്നു തിരിച്ചറിഞ്ഞ് അവർ സർക്കാർ ആശുപത്രിയിലും മാലിന്യം കുന്നുകൂടിയ പഞ്ചായത്തുവക പ്ലാന്റിലും മണിക്കൂറുകൾ ചെലവിട്ട് ശുചീകരണത്തിനു വലിയ മാതൃകയായി. ബിലീവേഴ്സ് ചർച്ച് ഉടമസ്ഥതയിലുള്ള പെരുനാട് കാർമൽ എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികളാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലി സർക്കാർ ആശുപത്രിയിലും കവുങ്ങുംകുഴി മാലിന്യ സംസ്കരണ പ്ലാന്റിലുമെത്തി ശുചീകരണ ജോലികൾ ചെയ്തത്.

ആശുപത്രിയിലെ കേടായ ഉപകരണങ്ങൾ, കട്ടിലുകൾ എന്നിവയുടെ അറ്റകുറ്റപ്പണി നടത്താൻ എൻജിനീയറിങ് കുട്ടികൾക്കു വലിയ കഷ്ടപ്പാട് വേണ്ടിവന്നില്ല. ഒടിഞ്ഞുതൂങ്ങിയ കട്ടിലുകളും കസേരകളുമൊക്കെ അവർ നിഷ്പ്രയാസം നന്നാക്കിയെടുത്തു. മാത്രമല്ല, പെയിന്റ് ചെയ്ത് അവ മനോഹരമാക്കുകയും ചെയ്തു. ആശുപത്രി പരിസരവും വെടിപ്പാക്കി. പഞ്ചായത്തുവക മാലിന്യസംസ്കരണ പ്ലാന്റിൽ കഴിഞ്ഞ ശബരിമല സീസൺ മുതലുള്ള മലിനവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്.

ടൺ കണക്കിനു മലിന വസ്തുക്കൾക്കിടയിലൂടെ നടന്ന് അവർ ജൈവ, പ്ലസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു. പ്രത്യേകം കയ്യുറ ധരിച്ചായിരുന്നു വേർതിരിക്കൽ. പ്രോഗ്രാം ഓഫിസർമാരായ കിരൺ കൃഷ്ണൻ, സുമേശൻപിള്ള, വൊളന്റിയർ സെക്രട്ടറി ജയ്സൺ, ടൈറ്റസ്, അൻസു, അഞ്ജലി റോബിൻ എന്നിവരുടെ നേതൃത്വത്തിൽ 80 വിദ്യാർഥികൾ പങ്കെടുത്തു. ആശുപത്രി സേവനങ്ങളിൽ ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി നേതൃത്വം നൽകി. ക്യാംപ് പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ബാബു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
 http://localnews.manoramaonline.com
കുട്ടികൾ പറയുന്നു: ഇതും വിദ്യാഭ്യാസം Wednesday 22 March 2017 10:02 PM IST by സ്വന്തം ലേഖകൻ ...

Read more at: http://localnews.manoramaonline.com/kottayam/local-news/2017/03/22/kk-college.html

Thursday, December 15, 2016

തെളിവെടുപ്പു നടത്തി

എരുമേലി∙ ആരോഗ്യ മേഖലയിൽ നടക്കുന്ന ചൂഷണത്തിനെതിരെ ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ് നൽകിയ പരാതിയിൽ കോട്ടയം, പാലക്കാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരാതിക്കാരനിൽനിന്നു തെളിവെടുത്തു. പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജമാൽ പാറയ്ക്കലാണു സ്വകാര്യ ആശുപത്രികൾ, ലാബുകൾ, മരുന്നു കമ്പനികൾ എന്നിവ ചൂഷണം നടത്തുന്നെന്നായിരുന്നു പരാതി. ഒരേ പരിശോധനയ്ക്ക് പല ഫീസ് ഈടാക്കുന്നെന്നും സ്വകാര്യ ആശുപത്രികൾ രോഗികൾക്കു ചികിത്സാ വിവരത്തിന്റെ കേസ് ഷീറ്റ് നൽകണമെന്നും ഹർജിയിൽ പരാതിപ്പെട്ടിരുന്നു.

Thursday, December 01, 2016



നിർബന്ധമാക്കി

എരുമേലി . നോട്ട് പ്രതിസന്ധി മൂലം എരുമേലി സർവീസ് സഹകരണ ബാങ്കിൽ നവംബർ ഒൻപതു മുതൽ 26 വരെ മുടങ്ങിയ ഗ്രൂപ് ഡിപ്പോസിറ്റ് സ്കീമുകൾ യഥാക്രമം ഈമാസം ഒൻപതു മുതൽ 26 വരെ തീയതികളിൽ നടത്തും. പണമിടപാടുകൾക്കു കെവൈസി നിർബന്ധമാക്കിയതായും 50,000 രൂപ മുതലുള്ള ഇടപാടുകൾക്കു പാൻ കാർഡിന്റെ പകർപ്പു ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്


എരുമേലിയിൽ മെറ്റൽ ഡിക്റ്ററ്ററുകൾ സ്ഥാപിച്ചു
എരുമേലിസീസണിൽ സുരക്ഷ മുൻനിർത്തി ടൗണിൽ മെറ്റൽ ഡിക്റ്ററ്ററുകൾ സ്ഥാപിച്ചു. എരുമേലി വലിയമ്പലം, നൈനാർ മസ്ജിദ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചത്. സുരക്ഷയ്ക്കായി 10 പേരടങ്ങുന്ന ദ്രുതകർമസേന സദാ സമയവും ഉണ്ടാവും. ബോംബ് സ്ക്വാഡ്, അട്ടിമറി വിരുദ്ധ ടീം എന്നിവയുടെ സേവനവും ലഭിക്കും
.manoramaonline.com


അമിത വേഗതയിൽ വാഹനങ്ങൾ പായുന്നു; ഇരയായത് ഓട്ടോ ഡ്രൈവറുടെ ജീവൻ മുക്കൂട്ടുതറ: എരുമേലിയിലെ മലമ്പാതയിലൂടെ വാഹനങ്ങൾ അമിത വേഗതയിൽ പാഞ്ഞതിന്റെ രക്തസാക്ഷിയായത് ഓട്ടോ ഡ്രൈവറായ യുവാവ്. അമിതവേഗതയും അപകടകരമായ ഓവർടേക്കിംഗും നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും റോഡ് ചോരക്കളമായി മാറുമെന്ന് നാട്ടുകാർ.

ഇന്നലെ മുക്കൂട്ടുതറയ്ക്ക് സമീപം 35–ാം ജംഗ്ഷനിൽ ഓട്ടോറിക്ഷാ ഡ്രൈവർ പ്രപ്പോസ് സ്വദേശി കുന്നുപുറത്ത് ജോമോനാണ് അപകടത്തിൽ മരിച്ചത്. ജോമോൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിരെ ശബരിമല തീർഥാടകരുമായി വന്ന കാർ പാഞ്ഞുകയറുകയായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ പോലും അപകടം എതിരെ പാഞ്ഞെത്തുന്നത് തീർഥാടന കാലത്ത് പതിവ് കാഴ്ചയായി മാറുകയാണ്.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ എതിരെ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മറുവശം കാണാനാവാത്ത വളവുകളിലാണ് യാതൊരുവിധ ശ്രദ്ധയുമില്ലാതെ അമിതവേഗതയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത്. കാഴ്ച ശബരിമല പാതകളിൽ ഓരോ വളവുകളിലും കാണാം. പരിചയമില്ലാത്ത പാതയിൽ ഇതര സംസ്ഥാന വാഹനങ്ങൾ നാട്ടിലെ ചിരപരിചിതമായ വാഹനങ്ങളേക്കാൾ പതിൻമടങ്ങ് വേഗതയിലാണ് പായുന്നത്.

ഗതാഗത സുരക്ഷാ വിഭാഗത്തിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും റോഡ് സേഫ് സോണിന്റെയും പോലീസിന്റെയും 25 ഓളം വാഹനങ്ങൾ ദിവസവും വാഹനവേഗത നിയന്ത്രിക്കാനായി ശബരിമല പാതയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് ചെങ്കുത്തായ ഇറക്കവും ദുർഘടമായ കയറ്റങ്ങളും ക്ലേശകരമായ വളവുകളും നിറഞ്ഞ കണമല റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്നലെ അപകടത്തിൽ കാറിടിച്ച് ഓട്ടോറിക്ഷ റോഡരികിലെ കരിങ്കൽകൂട്ടത്തിലേക്കാണ് തെറിച്ചുവീണത്. അമിതവേഗതയിൽ കാർ സഞ്ചരിച്ച് പാഞ്ഞുവന്ന് ഇടിച്ചതിന്റെ ആഘാതമാണ് ഓട്ടോറിക്ഷ ദൂരേക്ക് തെറിച്ചുപോകാൻ കാരണമായത്. അപകടങ്ങൾ പൂർണമായി ഇല്ലാതാക്കി വാഹനങ്ങളുടെ അമിതവേഗതയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ ഇന്നലെ ഓട്ടോ ഡ്രൈവറുടെ ജീവനും സ്വപ്നങ്ങളും പൊലിഞ്ഞതുപോലെ ഇനിയും നിരപരാധികൾ ഇരകളായി മാറുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. - See more at: http://www.deepika.com