പമ്പ സ്പെഷൽ സർവീസിന് വരുമാന വർധന
എരുമേലി∙ മണ്ഡലകാലം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ കെഎസ്ആർടിസി ഡിപ്പോയുടെ പമ്പ സ്പെഷൽ സർവീസിന്റെ വരുമാനം 50 ലക്ഷത്തോടടുക്കുന്നു. മുൻവർഷത്തെക്കാൾ വരുമാനത്തിൽ ഇത്തവണ ഏഴു ലക്ഷത്തോളം രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. എരുമേലി– പമ്പ സ്പെഷൽ സർവീസിനായി ഡിപ്പോയിലേക്ക് 10 ബസുകളാണ് കോർപറേഷൻ നൽകിയിട്ടുള്ളത്.
അപകടസാധ്യത കണക്കിലെടുത്ത് തീർഥാടകരുടെ വലിയ ബസുകൾ കടത്തി വിടാത്ത എരുമേലി– മുക്കൂട്ടുതറ– കണമല–നിലയ്ക്കൽ വഴി പമ്പയിൽ എത്തുന്ന റൂട്ടിലാണ് കെഎസ്ആർടിസി ബസുകൾ ഓടുന്നത്. ഈ റൂട്ടിൽ സഞ്ചരിച്ചാൽ 48 കിലോമീറ്റർ മാത്രമാണ് എരുമേലി– പമ്പ ദൂരം. 56 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ വൈകുന്നേരത്തോടെ ഈ സീസണിലെ വരുമാനം 47 ലക്ഷം കവിഞ്ഞു.
മണ്ഡലകാലം അവസാനിക്കാൻ ഇനി അഞ്ചു ദിവസം കൂടിയുണ്ടെന്നിരിക്കെ വരുമാനം അരക്കോടി കവിയുമെന്ന് ഉറപ്പാണ്. ഇന്നലെ വൈകുന്നേരം വരെ 2100 ട്രിപ്പുകൾ നടത്തിയതായി അധികൃതർ പറഞ്ഞു. എരുമേലി ഡിപ്പോയിൽ നിന്നുള്ള ട്രിപ്പുകൾ മാത്രമാണിത്. ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ദിവസേന നൂറുകണക്കിന് കെഎസ്ആർടിസി ട്രിപ്പുകളാണ് എരുമേലി വഴി പമ്പയ്ക്ക് സർവീസ് നടത്തുന്നത്
http://localnews.manoramaonline.com/kottayam/local-new
എരുമേലി∙ മണ്ഡലകാലം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ കെഎസ്ആർടിസി ഡിപ്പോയുടെ പമ്പ സ്പെഷൽ സർവീസി...
Read more at: http://localnews.manoramaonline.com/kottayam/local-news/2017/12/19/kk-season.html
Read more at: http://localnews.manoramaonline.com/kottayam/local-news/2017/12/19/kk-season.html
No comments:
Post a Comment