തെളിവെടുപ്പു നടത്തി
എരുമേലി∙
ആരോഗ്യ മേഖലയിൽ നടക്കുന്ന ചൂഷണത്തിനെതിരെ ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്
നൽകിയ പരാതിയിൽ കോട്ടയം, പാലക്കാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ
പരാതിക്കാരനിൽനിന്നു തെളിവെടുത്തു. പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
ജമാൽ പാറയ്ക്കലാണു സ്വകാര്യ ആശുപത്രികൾ, ലാബുകൾ, മരുന്നു കമ്പനികൾ എന്നിവ
ചൂഷണം നടത്തുന്നെന്നായിരുന്നു പരാതി. ഒരേ പരിശോധനയ്ക്ക് പല ഫീസ്
ഈടാക്കുന്നെന്നും സ്വകാര്യ ആശുപത്രികൾ രോഗികൾക്കു ചികിത്സാ വിവരത്തിന്റെ
കേസ് ഷീറ്റ് നൽകണമെന്നും ഹർജിയിൽ പരാതിപ്പെട്ടിരുന്നു.
No comments:
Post a Comment