സുരക്ഷിത ശരണപാതക്കായി പോലീസിന്റെ രഥമുരുളുന്നു എരുമേലി: ആത്മീയ ചൈതന്യം നിറയുന്ന ശബരിമല
തീർഥാടനകാലം റോഡപകടങ്ങളുടെ
സീസൺകാലമായി മാറിക്കൊണ്ടിരിക്കുന്നതിന്
വിരാമംകുറിക്കാൻ
പോലീസ് നടത്തുന്ന ശ്രമങ്ങളിൽ ഇനി
രഥംകൂടിയുണ്ടാകും.
റോഡ് ജനങ്ങളുടേതാണെന്നും അപകടരഹിതമായി ഉപയോഗിക്കണമെന്നും അഭ്യർഥിച്ച് ശബരിമല
പാതകളിലൂടെ പോലീസിന്റെ രഥ മാതൃകയിലുള്ള വാഹനം
ഇന്നലെ മുതൽ പ്രയാണം ആരംഭിച്ചു. ശുഭയാത്ര എന്ന്
പേരിട്ടിരിക്കുന്ന
സന്ദേശയാത്രയുടെ
ഉദ്ഘാടനം ഇന്നലെ എരുമലേിയിൽ എറണാകുളം റേഞ്ച്
ഐജി ശ്രീജിത്ത് നിർവഹിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉച്ചഭാഷിണിയിലൂടെയാണ് രഥ വാഹനത്തിൽ പോലീസ് അഭ്യർഥനകളും സന്ദേശങ്ങളും നൽകുന്നത്. ഗതാഗത സുരക്ഷ ഓരോരുത്തരുടെയും ഒഴിച്ചുകൂടാനാവാത്ത ചുമതലയാണെന്ന് ഓർമിപ്പിക്കുന്ന സന്ദേശങ്ങളടങ്ങിയ ബോർഡുകൾ വാഹനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർമാരെ ബോധവത്കരിക്കുകയാണ് പ്രധാന ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോൻ, മണിമല സിഐ ഇ.പി. റെജി, എരുമേലി എസ്ഐ ജർലിൻ വി. സ്കറിയ എന്നിവർ പങ്കെടുത്തു - See more at: http://www.deepika.com

No comments:
Post a Comment