എരുമേലി സെന്റ് തോമസിന് മികച്ച
നേട്ടം എരുമേലി: കാഞ്ഞിരപ്പള്ളി സബ്
ജില്ലാ കായിക മേളയിൽ
എരുമേലി സെന്റ് തോമസിന് മികച്ച
നേട്ടം. സീനിയർ വിഭാഗം
100 മീറ്ററിൽ ചാൾസ്
ആന്റണി സിബിച്ചനും സബ്
ജൂണിയർ വിഭാഗത്തിൽ നഹാസ്
നൗഷാദും മേളയിലെ വേഗമേറിയ താരങ്ങളായി. കിഡീസ് വിഭാഗത്തിൽ സ്കൂൾ
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
സീനിയർ വിഭാഗം ജാവ്ലിൻ ത്രോയിൽ അർച്ചനാ വിനോദും സബ്
ജൂണിയർ വിഭാഗം ഹർഡിൽസിൽ അനന്ദു
ബാബുവും കിഡീസ് വിഭാഗം 100 മീറ്റർ
റിലേയിൽ ബിബിൻ, അമൽ, ഫിർദൗസ്, എബിൻ
എന്നിവരും ഒന്നാം സ്ഥാനം
കരസ്ഥമാക്കി. വിജയികളായ വിദ്യാർഥികളെയും പരിശീലകരായ ജെയിംസ് എബ്രഹാം, ബെൻ
ജോർജ് എന്നിവരെയും ഹെഡ്മാസ്റ്റർ പി.ടി. തോമസിന്റെ നേതൃത്വത്തിൽ ചേർന്ന
യോഗം അഭിനന്ദിച്ചു - See more at: http://www.deepika.com
No comments:
Post a Comment