Monday, November 28, 2016



പോലീസും റവന്യുവും എത്തി:എരുമേലിയിൽ നടപ്പാത സ്വതന്ത്രമായി എരുമേലി: ശബരിമല തീർഥാടന കാലം മുൻനിർത്തി എരുമേലിയിൽ കാൽനടയാത്രികർക്കുവേണ്ടി ടൗണിലെ നടപ്പാത അധികൃതർ തുറന്നുകൊടുത്തു. പോലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് കച്ചവടക്കാരുടെ സാധനസാമഗ്രികൾ നീക്കം ചെയ്താണ് നടപ്പാത സ്വതന്ത്രമാക്കിയത്.

പേട്ടക്കവലയിൽ ബസ് സ്റ്റാൻഡ് വരെ നീളുന്ന നടപ്പാതയാണ് നാട്ടുകാർക്ക് ആശ്രയം. തീർഥാടന കാലത്ത് ഗതാഗതത്തിരക്ക് നിറയുമ്പോൾ നടപ്പാതയിലൂടെ കച്ചവടസാധനങ്ങൾ മൂലം യാത്രക്കാർക്ക് സഞ്ചരിക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം ആർഡിഒ യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടപ്പാത സ്വതന്ത്രമാക്കണമെന്ന് ആവശ്യം ഉയർന്നതോടെയാണ് റവന്യു കൺട്രോൾ റൂം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ കച്ചവടസാധനങ്ങൾ ഒഴിപ്പിച്ചത്.

പലയിടങ്ങളിലും നടപ്പാത മുറിഞ്ഞ നിലയിലാണ്. പൊതുമരാമത്ത് മന്ത്രിയായി എം.കെ. മുനീർ ഭരണത്തിലിരിക്കുമ്പോഴാണ് ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാത നിർമിച്ചത്. എന്നാൽ വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും നടപ്പാത നിർമാണം പൂർണമായിട്ടില് - See more at: http://www.deepika.

No comments: