Sunday, November 27, 2016



പൊതുസ്ഥലത്ത് പുകവലി: പിഴ ഈടാക്കി എരുമേലി: മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയ്ക്കിടെ പൊതുസ്ഥലത്ത് പുകവലിച്ചവരെ പിടികൂടി പിഴ ഈടാക്കി. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരേയും പുകയില പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടൽ പരിശോധനയും ഊർജിതമാക്കി. എരുമേലി, മുക്കൂട്ടുതറ പ്രദേശത്ത് ഹോട്ടലുകളിലും ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന കടകളിലും പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. പി. വിനോദ്, ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി, ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ജോസഫ്, ജൂണിയർ എച്ച്ഐ വിനോദ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത് - See more at: http://www.deepika.com

No comments: