Sunday, November 27, 2016



തീർഥാടക വാഹനം മറിഞ്ഞു ; പരുക്ക്

എരുമേലിതീർഥാടക വാഹനം റോഡിൽ തെന്നി മറിഞ്ഞ് എട്ടു പേർക്ക് പരുക്കേറ്റു. ചെറിയ മുറിവുകളേറ്റ കൊൽക്കത്ത സ്വദേശികളായ ജഗദന്ദ് (30), മണ്ഡൽ (43), ഗണേഷ് (42), സപ്പൻ (43), ദേവു (28), രോഹിത് (എട്ട്), രവി (30), ബാദൽ (23) എന്നിവരെ എരുമേലി താവളം ഡിസ്പെൻസറിയിൽ പ്രവേശിപ്പിച്ചു. സീസൺ തുടങ്ങിയ ശേഷമുള്ള ആദ്യ അപകടമാണിത്.

ഇന്നലെ രാവിലെ എരുമേലികാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടിയിലാണ് സംഭവം. പാതയിൽ ഇന്റർലോക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് വണ്ടി തെന്നിമറിയുകയായിരുന്നുതുടർന്ന് വണ്ടി തിട്ടയിൽ ഇടിച്ചു തലകീഴായി മറിഞ്ഞെങ്കിലും ആർക്കും സാരമായി പരുക്കേറ്റില്ല. മോട്ടോർ വാഹന, കൺട്രോൾ റൂം അധികൃതരുടെ വണ്ടികളിലാണ് ആശുപത്രിയിൽ എത്തിച്ചത്
manoramaonline.com

No comments: