Friday, November 25, 2016



എരുമേലിയിൽ തീർഥാടക തിരക്ക് കുറഞ്ഞു: കച്ചവട മാന്ദ്യം എരുമേലി: കറൻസി നിരോധന നിയന്ത്രണങ്ങൾ കർക്കശമാക്കിയതുമൂലം ശബരിമല തീർഥാടകരുടെ എണ്ണം കുറയുന്നതിന്റെ ആശങ്കയിൽ എരുമേലി. മുൻകാലങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ ഇത്തവണ വൻകുറവാണ് അനുഭവപ്പെടുന്നത്. സീസൺ കച്ചവടശാലകളെ ഇത് ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.

ലക്ഷങ്ങൾ മുടക്കി നടത്തുന്ന സീസൺ കടകളെല്ലാം കച്ചവട മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്നു. ഭക്ഷണ ശാലകളും താത്ക്കാലിക സ്റ്റുഡിയോകളും അയ്യഭക്തർ ഇല്ലാതെ വിജനമാകുകയാണ്. പാർക്കിംഗ് ഗൗണ്ടുകളിൽ വളരെ കുറവ് വാഹനങ്ങളാണ് എത്തുന്നത്. തീർഥാടന പാതകളിൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും തീർഥാടകരുടെ വരവിൽ കാര്യമായ കുറവ് ഉണ്ടായിരുന്നില്ല.

എന്നാൽ ഇന്നലെ ഗണ്യമായ തോതിലാണ് ഭക്തരുടെ വരവ് കുറഞ്ഞത്. മിക്ക കടകളിലും കച്ചവടത്തിൽ കാര്യമായ ഇടിവുണ്ടായി. നടന്നു പോകുന്ന പരമ്പരാഗത പാതയിലും ഭക്തരുടെ എണ്ണം കുറവായിരുന്നു. വരും ദിവസങ്ങളിൽ സ്ഥിതി തുടർന്നാൽ എരുമേലിയിലെ സീസൺ വ്യാപാരം കടുത്ത പ്രതിസന്ധിയിലാകുമെന്ന് കച്ചവടക്കാർ ആശങ്കയോടെ പറയുന്നു. മുൻ കാലങ്ങളിൽ മുല്ലപ്പെരിയാർ സമരമുണ്ടായപ്പോഴാണ് ശബരിമല സീസണിൽ വ്യാപാരപ്രതിസന്ധിയുണ്ടായത് - See more at: http://www.deepika.com

No comments: