Saturday, November 19, 2016



തീർഥാടകത്തിരക്ക് ഏറി; ചില്ലറനോട്ടിന്റെ ക്ഷാമം തീർന്നുതുടങ്ങി
എരുമേലിമണ്ഡലകാലം അഞ്ചാം ദിനത്തിലേക്കു കടക്കവേ തീർഥാടകത്തിരക്ക് ഏറിയതോടെ പട്ടണത്തിൽ ചില്ലറനോട്ടുകളുടെ ക്ഷാമം അവസാനിച്ചുതുടങ്ങി. 100, 50 രൂപ നോട്ടുകൾ യഥേഷ്ടം എത്തുന്നതായി വ്യാപാരികൾ പറഞ്ഞു. സീസൺ ആരംഭത്തിൽ അതിരൂക്ഷമായ ചില്ലറനോട്ട് ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. 2000 രൂപയുടെ കറൻസി ഇറങ്ങിയപ്പോൾ ബാക്കി കൊടുക്കാൻ കഴിയാതെ വ്യാപാരികൾ വിഷമിക്കുകയായിരുന്നു. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു തീർഥാടക പ്രവാഹം ആരംഭിച്ചതോടെ ചെറുനോട്ടുകൾ യഥേഷ്ടം വിതരണം ചെയ്യപ്പെടുന്നു.

തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ ആവശ്യാനുസരണം ചെറുനോട്ടുകളുമായാണ് എത്തുന്നതെന്നു കച്ചവടക്കാർ പറഞ്ഞു. തീർഥാടനത്തെ തുടർന്ന് എരുമേലിയിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുബന്ധ ജോലികൾ ചെയ്യുന്നവർക്കും ഇതോടെ കറൻസി ക്ഷാമം കാര്യമായി കുറഞ്ഞുകിട്ടി. ഹോട്ടലുകൾ, സ്റ്റുഡിയോകൾ, മേളക്കാർ, പാർക്കിങ് മൈതാനം, സിന്ദൂരം, ശുചിമുറി തുടങ്ങിയ മിക്ക മേഖലകളിലും ചെറുനോട്ടുകളാണ് ആവശ്യമെന്നിരിക്കെ ഇത്തരം നോട്ടുകൾ ധാരാളമായി എത്തുന്നുണ്ട്.

എന്നാൽ 1000, 500 നോട്ടുകൾ ഇപ്പോഴും കൈവശമുള്ള ധാരാളം ആളുകൾ സീസണുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ പലരും ബാങ്കിലെയും സീസണിലെയും തിരക്കു മൂലം പണം നിക്ഷേപിച്ചിട്ടില്ല. തിരികെ എടുക്കാവുന്ന നോട്ടുകളുടെ എണ്ണം പരിമിതമായത് ഇത്തരക്കാരുടെ കച്ചവട വിപുലീകരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടപാടുകാരോടു കടം പറഞ്ഞും മറ്റുമാണ് ഇക്കൂട്ടർ കച്ചവടം മുന്നോട്ടു കൊണ്ടുപോകുന്ന                                                 
                                                                                                                       manoramaonline.com

No comments: