Sunday, November 20, 2016



ശബരിപാത തെളിക്കാൻ പോലീസ് ഇറങ്ങി, വിദ്യാർഥികൾക്കൊപ്പം എരുമേലി: ശബരിമല തീർഥാടനകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രധാന പാതയ്ക്ക് ഇരുവശവും നിറഞ്ഞ കാടുകൾ നീക്കാൻ മരാമത്ത് എത്തിയില്ല. ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ മരാമത്തിനെ അറിയിച്ചെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്താൽ കാടുകൾ വെട്ടിത്തെളിക്കൽ നടന്നില്ല. ഇതോടെ രംഗത്തിറങ്ങിയ പോലീസ് എസ്പിയുടെ നിർദേശപ്രകാരം വിദ്യാർഥികളുമായി ചേർന്ന് പൊന്തക്കാടുകൾ വെട്ടിത്തെളിച്ച് മാതൃകയായി. ഇന്നലെ എരുമേലിമുക്കൂട്ടുതറ ശബരിമല പാതയിലാണ് സംഭവം.

എംഇഎസ് കോളജ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികളും എരുമേലി പോലീസുമാണ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ വാക്കത്തിയും തൂമ്പയുമായി റോഡിലിറങ്ങി സേവനത്തിന്റെ മഹനീയ കാഴ്ച നൽകിയത്. മണിപ്പുഴ മുതൽ മുക്കൂട്ടുതറ വരെ റോഡിന്റെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി
                                                                                                                                       deepika.com

No comments: