Sunday, November 20, 2016



ജയയുടെ ജീവൻ നിലനിർത്തണം; അവരെ ആശ്രയിച്ച് ആറു ജീവിതങ്ങൾ
എരുമേലിഹൃദ്രോഗംമൂലം വലയുന്ന ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള അലച്ചിലിനിടെ തെന്നിവീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയ്ക്കായി നാട് ഒന്നിക്കുന്നു. വയലാപ്പറമ്പ് തുണ്ടിയിൽ ബാബുവിന്റെ ഭാര്യ ജയയാണ് വീട്ടുപരിസരത്തു വീണ് തലയ്ക്കു പരുക്കേറ്റ് അതീവഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ കഴിയുന്നത്. ജയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഭർത്താവ് ബാബു മാസങ്ങളായി ഹൃദ്രോഗത്തിനു ചികിൽസയിലാണ്.

ഇതുമൂലം ബാബുവിനു ജോലിക്കു പോകാൻ കഴിയുന്നില്ല. രോഗികളായ മാതാപിതാക്കളും പഠിക്കുന്ന മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിനു ഭാരിച്ച ചെലവുകൾ താങ്ങാനാവുമായിരുന്നില്ല. ഇതിനിടെയാണ് എല്ലാം നോക്കി നടത്തിയിരുന്ന ജയയ്ക്ക് അപ്രതീക്ഷിത ദുരന്തം നേരിടേണ്ടിവന്നത്. ജയയ്ക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ ചെയർമാനും അജിത് കടക്കയം കൺവീനറുമായി ചികിൽസാ സഹായ സമിതി രൂപീകരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നു. ഐഎഫ്സി കോഡ്: എസ്ഐബിഎൽ 0000146. അക്കൗണ്ട് നമ്പർ: 0146053000024725.
                                                                  manoramaonline.com

No comments: