ഫയർസ്റ്റേഷന് സ്ഥലം ഏറ്റെടുക്കാൻ നീക്കം
എരുമേലി: സ്ഥിരം ഫയർസ്റ്റേഷൻ എരുമേലിയിൽ ആരംഭിക്കുന്നതിനായി മൂന്നു
മാസത്തിനകം അനുയോജ്യമായ സ്ഥലം ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അറിയിച്ചു. സ്ഥലം ലഭിച്ചാൽ കെട്ടിടം നിർമിക്കാൻ 40 ലക്ഷം
രൂപ അനുവദിക്കാമെന്ന് പി.സി. ജോർജ് എംഎൽഎ
ഉറപ്പു നൽകിയിരുന്നു. ഇതെത്തുടർന്നാണ് സ്ഥലം ഏറ്റെടുക്കാൻ തിരക്കിട്ട നീക്കം
പഞ്ചായത്ത് ഭരണസമിതി ആരംഭിച്ചിരിക്കുന്നത്.
ഓരുങ്കൽ കടവിൽ മണിമലയാറിന്റെ തീരത്തുള്ള പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്നത് പരിഗണനയിലാണ് - .deepika.com

No comments:
Post a Comment