Thursday, November 17, 2016






കൺട്രോൾ റൂം തുറന്നു എരുമേലി: തീർഥാടനകാല സേവനത്തിനായി എരുമേലിയിൽ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കാനനപാതയിൽ ആരംഭിച്ച മൂന്ന് ഓക്സിജൻ പാർലറുകളുടെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. വിശുദ്ധിസേന ശുചീകരണ തൊഴിലാളികൾക്ക് ചടങ്ങിൽ പണി ഉപകരണങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. ആർ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, പി.കെ. അബ്ദുൾ കരീം, പഞ്ചായത്തംഗങ്ങളായ സോജൻ സ്കറിയാ, അനീഷ് കണമല, രജനി ചന്ദ്രശേഖരൻ, മെഡിക്കൽ ഓഫീസർമാരായ സിജി വർഗീസ്, ഡോ. വിനോദ്, ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി, പി.എം ജോസഫ്, കെ.വൈ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

ഹോട്ടലുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും ആവശ്യമായ പരിശോധന നടത്തുന്നതിനായി റവന്യു, ആരോഗ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി റവന്യു വിജിലൻസ് സ്ക്വാഡ് പ്രവർത്തിക്കും. റവന്യു കൺട്രോൾ റൂം ഫോൺ നമ്പർ: 04828 211542.
                                                                                                                          
                                                                                                              
                                                                                                                                     (deepika.com)

No comments: