Tuesday, November 22, 2016

 



കണ്ണിമലയിൽ കാട്ടാന കൃഷി നശിപ്പിച്ചു മുണ്ടക്കയം: പുലിക്കുന്ന് കണ്ണിമല യിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചതോടെ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം എത്തിയത്. അഴകത്ത് ജോസിന്റെ വാഴത്തോട്ടത്തിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. കുലച്ച ഏത്തവാഴകൾ അടക്കം നൂറോളം വാഴകൾ പിഴുത് നശിപ്പിച്ചു. സമീപത്തെ വനത്തിൽ നിന്നും എത്തിയ ആനകൾ കയ്യാല തകർത്താണ് കൃഷിയിടത്തിൽ പ്രവേശിച്ചത്.

ഒരേക്കറോളം വരുന്ന സ്ഥലത്ത് വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തിയതിനാലും ചെറുതും വലുതുമായി നിരവധി കാൽപ്പാ ടുകൾ കാണപ്പെട്ടതിനാലും പത്തോളം ആനകൾ കൂട്ടത്തോടെ യാണ് എത്തിയതെന്ന് കരുതുന്നു.

പൂഞ്ഞാർ എരുമേലി ഹൈവേയ്ക്ക് സമീപം ജനവാസ മേഖലയിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് ഇത് ആദ്യമാണ്. അതിനാൽ നാട്ടുകാരുടെ ഭീതി വിട്ടൊഴിയുന്നില്ല. സമീപത്തെ വനത്തിൽനിന്നും പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഒരാഴ്ച മുൻപ് വനാതിർത്തിയോട് ചേർന്നുള്ള പഴംതോട്ടം ബേബി യുടെ കൃഷിയിടത്തിലും ആനയി റങ്ങി നാശനഷ്ടം വരുത്തിയിരുന്നു. കാട്ടുപോത്ത് ഇറങ്ങി റബർ ത്തൈകൾ നശിപ്പിച്ച സംഭവവും ഒരാഴ്ച മുൻപ് ഉണ്ടായി. കാട്ടുമൃഗങ്ങളുടെ ഭീതിയിൽ നിന്നും ജനവാസ മേഖലയെ രക്ഷിക്കുവാൻ വനാതിർത്തിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്ക ണമെന്ന ആവശ്യം ശക്തമായി -                                                                                        

www.deepika.com                                                                                                                                 

No comments: