Saturday, November 19, 2016



ഉപയോഗ യോഗ്യമല്ലാത്ത സോഡാ കണ്ടെത്തി എരുമേലി: ആരോഗ്യവകുപ്പ് അധികൃതർ കാളകെട്ടി, കണമല ഭാഗങ്ങളിൽ ഹോട്ടലുകളും ഭക്ഷണപാനീയ ശാലകളിലും പരിശോധന നടത്തി. മണ്ഡല മകരവിളക്ക് സീസണിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉപയോഗശൂന്യമായ സോഡാ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത് കണ്ടെത്തി. അവ കടകളിൽ നിന്നു നീക്കം ചെയ്തു. ഹെൽത്ത്കാർഡ് ഇല്ലാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന കടകളുടെ ഉടമസ്ഥർക്ക് കർശന മുന്നറിയിപ്പ് നൽകി. മെഡിക്കൽ ഓഫീസർ ഡോ. പി. വിനോദ്, ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി, ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ജോസഫ് എന്നിവർ പരിശോധനക്കു നേതൃത്വം നൽകി                                              
                                                                                                                                 deepika.com

No comments: