ഗംഗാജലം: തപാൽവകുപ്പ് പ്രത്യേക കൗണ്ടർ തുറക്കുന്നു
എരുമേലി ∙
ഗംഗോത്രിയിൽനിന്നും ഋഷികേശിൽനിന്നും തപാൽവകുപ്പ്
നേരിട്ട് ശേഖരിച്ച ഗംഗാജലം വാങ്ങുന്നതിനുള്ള
സൗകര്യം ഒരുങ്ങുന്നു. എരുമേലി ധർമശാസ്താ ക്ഷേത്രത്തിന്റെ
പടിഞ്ഞാറേ നടപ്പന്തലിനു സമീപമാണ് തപാൽവകുപ്പ് പ്രത്യേക
കൗണ്ടർ ഇന്നു 10ന് തുറക്കുന്നത്.
ഗംഗോത്രിയിൽനിന്നു ശേഖരിക്കുന്ന ജലത്തിന് 500, 200 മില്ലീലീറ്ററിന് യഥാക്രമം 35, 25 രൂപയും ഋഷികേശിൽനിന്നുള്ള വെള്ളത്തിന്
22, 15 രൂപയുമാണ് വില. തീർഥാടകർക്ക് നിർദിഷ്ട
തിരിച്ചറിയൽ രേഖയുടെ പകർപ്പ് നൽകിയാൽ
500 രൂപയുടെ പഴയ നോട്ട്
മാറിയെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ചങ്ങനാശേരി
തപാൽ സൂപ്രണ്ട് ഷാജൻ
ഡേവിഡ് അറിയിച്ചു
manoramaonline.com
No comments:
Post a Comment