Wednesday, November 23, 2016



റേഷൻ കാർഡ്: പിശകുകൾ തിരുത്താൻ ഹിയറിങ്. എരുമേലി


കാഞ്ഞിരപ്പള്ളിറേഷൻ കാർഡ് മുൻഗണനാ പട്ടികയിലെ പിശകുകൾ തിരുത്തുന്നതിന് എരുമേലി പഞ്ചായത്തിൽനിന്നും താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ട് അപേക്ഷ നൽകിയവരുടെ ഹിയറിങ് ഇന്ന് എരുമേലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. കോരൂത്തോട് പഞ്ചായത്തിൽ നിന്നും അപേക്ഷ സമർപ്പിച്ചവരിൽ ഇനിയും ഹിയറിങിൽ പങ്കെടുക്കാത്തവർക്ക് വേണ്ടി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പഞ്ചായത്ത് ഓഫിസിൽ ഹിയറിങ് നടത്തും.

ഇതിനു ശേഷം കോരൂത്തോട് പഞ്ചായത്തിൽ ഹിയറിങ് ഉണ്ടായിരിക്കുന്നതല്ലെന്നും സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നു ലഭിച്ച അപേക്ഷകളിൽ ഹിയറിങ് നടക്കാത്ത അപേക്ഷകരുടെ ഹിയറിങ് നാളെ സപ്ലൈ ഓഫിസിലും എരുമേലി പഞ്ചായത്ത് ഓഫിസിൽ നേരിട്ട് നൽകിയ അപേക്ഷകരുടെ ഹിയറിങ് 26 ന് എരുമേലി പഞ്ചായത്ത് ഹാളിലും പാറത്തോട് പഞ്ചായത്തിൽ നിന്നു പഞ്ചായത്ത് ഓഫിസിലും താലൂക്ക് സപ്ലൈ ഓഫിസിലും അപേക്ഷ നൽകിയവരിൽ ഹിയറിങ് നടത്താത്ത എല്ലാ അപേക്ഷകരുടെയും ഹിയറിങ് 24 ന് പാറത്തോട് പഞ്ചായത്ത് ഹാളിലും നടത്തും.

മുണ്ടക്കയം പഞ്ചായത്തിലും സപ്ലൈ ഓഫിസിലും അപേക്ഷ നൽകി ഹിയറിങ് നടത്താത്ത അപേക്ഷകരുടെയും ഹിയറിങ് 25 ന് മുണ്ടക്കയം പഞ്ചായത്ത് ഹാളിലും നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു

                                                                                                                                                    manoramaonline.com

No comments: