Friday, November 18, 2016



തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളുടെ സേവനം ആരംഭിച്ചു

എരുമേലിമണ്ഡല മകരവിളക്ക് സീസണിൽ നദികളിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളുടെ സേവനം ആരംഭിച്ചു. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ലൈഫ് ഗാർഡുകൾക്ക് ഫയർ ഫോഴ്സ് നേതൃത്വത്തിൽ പരിശീലനവും നൽകി. എരുമേലി പഞ്ചായത്ത് പരിധിയിൽപ്പെട്ട പമ്പ, മണിമല ആറുകളിലെ കൊരട്ടി, ഓരുങ്കൽ, ഏഞ്ചൽവാലി, അഴുതമുന്നി കടവുകളിലാണ് രണ്ട് വീതം ജീവൻ രക്ഷാ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. മുൻവർഷങ്ങളിൽ ഏഞ്ചൽവാലി, കൊരട്ടി, ഓരുങ്കൽ കടവുകളിൽ കയത്തിൽ മുങ്ങി തീർഥാടകർ മരിച്ചിരുന്നു.

സാഹചര്യത്തിലാണ് ലൈഫ് ഗാർഡുകളെ നിയോഗിച്ചിരിക്കുന്നത്. നീന്തലിൽ പ്രാവീണ്യമുള്ള തദ്ദേശീയരെയാണ് സേവനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം അപായമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ആഴമറിയാതെയും നീന്തൽ വശമില്ലാതെയുമാണ് മുങ്ങിപ്പോവുന്നത്. അപകടത്തിൽപ്പെട്ടവരെ ലൈഫ്ഗാർഡുകൾ രക്ഷിച്ച സംഭവങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിലും കടവുകളിലും ലൈഫ് ഗാർഡുകൾക്ക് ശാസ്ത്രീയമായ പരിശീലനം ഫയർ ഫോഴ്സ് നൽകിയതോടെ ഇത്തവണ വെള്ളത്തിൽ വീണ് അപകടം കുറയുമെന്നാണ് പ്രതീക്ഷ. ലൈഫ് ഗാർഡുകളെ തിരിച്ചറിയാൻ പഞ്ചായത്ത് പ്രത്യേക യൂണിഫോമും നൽകി
                                    
                                                                                                            manoramaonline.com
                                         

No comments: