Friday, November 18, 2016



എരുമേലിയിൽ ഹെലിപാഡ്



എരുമേലിവിമാനത്താവള പ്രഖ്യാപനത്തിനു പിന്നാലെ എരുമേലിയിൽ ഹെലിപാഡ് നിർമിക്കാനും തീരുമാനം. ഇതോടൊപ്പം അങ്കമാലിഎരുമേലി ശബരി റെയിൽ പാതയുടെ പുതിയ അലൈൻമെന്റ് നടപ്പാക്കുന്നതിലും പച്ചക്കൊടി. പി.സി.ജോർജ് എംഎൽഎയാണ് ഇക്കാര്യം സംബന്ധിച്ചു സ്ഥിരീകരണം നൽകിയത്. വിവിഐപികളും വിഐപികളും എരുമേലിയിൽ എത്താൻ ഇത്രയും കാലം റോഡ് ഗതാഗതത്തെ ആശ്രയിച്ചിരുന്ന അവസ്ഥയാണു മാറാൻപോകുന്നത്. പി.സി.ജോർജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 40 ലക്ഷം രൂപ മുടക്കി ഹെലിപാഡ് നിർമിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ആകാശയാത്ര ചെയ്ത് എരുമേലിയിൽ എത്താൻ താൽപര്യമുള്ളവർക്കു ഹെലിപാഡ് ഉപയോഗിക്കാനാവും.

രാജീവ് ചന്ദ്രശേഖർ എംപി ശബരിമല ദർശനത്തിനായി കഴിഞ്ഞ മാസം ഹെലികോപ്റ്റർ യാത്ര ചെയ്ത് എരുമേലിയിൽ എത്തിയതു വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തോടെ എരുമേലിയിൽ വിമാനത്താവളം എന്ന ആശയം കൂടുതൽ ശക്തമായി. പശ്ചാത്തലത്തിലാണു ഹെലിപാഡ് നിർമിക്കാൻ തീരുമാനമായത്. അങ്കമാലിഎരുമേലി ശബരി റെയിൽ സംബന്ധിച്ചു വിവാദങ്ങളും ആശയക്കുഴപ്പങ്ങളും പതിറ്റാണ്ടുകളായി നിലനിന്നിരുന്നതിനാൽ പദ്ധതി എങ്ങുമെത്തിയിട്ടില്ല. സാഹചര്യത്തിലാണു പുതിയ അലൈൻമെന്റ് സാധ്യമാവുമെന്നു പി.സി.ജോർജ് ചൂണ്ടിക്കാട്ടുന്നത്. പുതിയ അലൈൻമെന്റ് പ്രകാരം എരുമേലി റെയിൽവേ സ്റ്റേഷൻ എംഇഎസ് കോളജിനു സമീപമാവും നിർമിക്കുക. എരുമേലിയിൽനിന്നു മൂന്നര കിലോമീറ്റർ മാത്രം അകലെയാണു നിർദിഷ്ട സ്റ്റേഷൻ. പദ്ധതി യാഥാർഥ്യമാവുന്നതോടെ ശബരിമലയാത്ര കൂടുതൽ സുഗമമാവും. മലയോര മേഖലയുടെ സമസ്ത മേഖലകളിലും വികസനം നടപ്പാവുകയും ചെയ്യും
                                                                                                                        manoramaonline.com

No comments: