Monday, November 14, 2016

ശബരിമല ഒരുക്കങ്ങളിൽ എരുമേലിയിൽ തടയണകൾ തോന്നിയപടി

അയ്യപ്പഭക്തർക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന സ്ഥലത്ത് തടയണകൾ നിർമിക്കാതെ പ്രയോജനകരമല്ലാത്ത സ്ഥലത്ത് നിർമിക്കുന്നുവെന്ന് ആക്ഷേപം. ജലസേചനവകുപ്പിലെ ഇറിഗേഷൻ വിഭാഗങ്ങൾ ഇതേ ചൊല്ലി ഗ്രാമപഞ്ചായത്ത് അധികൃതരുമായി തർക്കത്തിൽ. അയ്യപ്പഭക്തർ പേട്ടതുള്ളലിന് ശേഷം ആചാരമായ സ്നാനം നടത്തുന്നത് വലിയമ്പലത്തിന് മുമ്പിലെ കുളിക്കടവിലാണ്.

വലിയ തോട്ടിലുള്ള കടവിൽ ദേവസ്വം ബോർഡിന്റെ ചെക്ക് ഡാമിൽ ജലവിതാനം താഴാതിരിക്കാനായാണ് ശബരിമല തീർഥാടന കാലങ്ങളിൽ ഇറിഗേഷൻ വകുപ്പിലെ മേജർ, മൈനർ വിഭാഗങ്ങൾ തടയണകൾ നിർമിക്കുന്നത്. എന്നാൽ കിലോമിറ്ററുകൾക്കപ്പുറത്ത് കരിങ്കല്ലുമൂഴിയിലാണ് ഇത്തവണ സ്ഥിരം തടയണയായി ഇറിഗേഷൻ മേജർ വിഭാഗം നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ വെള്ളം സംഭരിച്ചാലും ഇല്ലെങ്കിലും അയ്യപ്പഭക്തരുടെ കുളിക്കടവിന് പ്രയോജനമുണ്ടാകുന്നില്ല.

കുളിക്കടവിന്റെ തൊട്ട്മുമ്പ് സ്ഥിരം തടയണ നിർമിക്കാൻ തോട്ടിൽ യഥേഷ്ടം സ്ഥലങ്ങളും സൗകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് നാട്ടിലെ ജനപ്രതിനിധികളോ പഞ്ചായത്തുമായോ ആലോചിക്കാതെ കരിങ്കല്ലുംമൂഴിയിൽ തടയണ നിർമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മുൻവർഷങ്ങളിലേതുപോലെ തന്നെ ഇറിഗേഷൻ മൈനർ വിഭാഗം താത്ക്കാലിക തടയണകൾ ഇത്തവണയും നിർമിക്കുന്നുണ്ട്. ചാക്കുകളിൽ മണൽ നിറച്ച് തോടിന് കുറുകെ അടുക്കിയാണ് താത്ക്കാലിക തടയണകൾ. ഭക്തരുടെ കുളിക്കടവിന് മുമ്പ് ഇത്തരം ഒരു തടയണ ഇപ്പോൾ നിർമിച്ചുകഴിഞ്ഞു. എന്നാൽ ഇത് പ്രയോജനകരമല്ല. കുളിക്കടവിൽ വെള്ളം മലിനമാകുമ്പോൾ ചെക്ക് ഡാമിലൂടെ തുറന്ന് വിടും. പകരം വെള്ളം നിറക്കാൻ താത്ക്കാലിക തടയണ പര്യാപ്തമല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് മണിമലയാറിലെ കൊരട്ടിയിൽ ഇറിഗേഷൻ വകുപ്പ് നിർമിച്ച സ്ഥിരം തടയണയിലെ ജലം കുഴലുകളിലൂടെ എത്തിച്ചാണ് ദേവസ്വം ബോർഡ് സീസണിൽ എരുമേലിയിലെ കുളിക്കടവിൽ വെള്ളം നിറക്കുന്നത്. കൊരട്ടി പാലത്തിന് അടിയിലുള്ള സ്ഥിരം തടയണ പൊട്ടിപൊളിഞ്ഞ് തകർന്നിട്ട് വർഷങ്ങളായി. 

                                                                                           (http://www.deepika.com)
അയ്യപ്പഭക്‌തർക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന സ്‌ഥലത്ത് തടയണകൾ നിർമിക്കാതെ പ്രയോജനകരമല്ലാത്ത സ്‌ഥലത്ത് നിർമിക്കുന്നുവെന്ന് ആക്ഷേപം. ജലസേചനവകുപ്പിലെ ഇറിഗേഷൻ വിഭാഗങ്ങൾ ഇതേ ചൊല്ലി ഗ്രാമപഞ്ചായത്ത് അധികൃതരുമായി തർക്കത്തിൽ. അയ്യപ്പഭക്‌തർ പേട്ടതുള്ളലിന് ശേഷം ആചാരമായ സ്നാനം നടത്തുന്നത് വലിയമ്പലത്തിന് മുമ്പിലെ കുളിക്കടവിലാണ്.

വലിയ തോട്ടിലുള്ള ഈ കടവിൽ ദേവസ്വം ബോർഡിന്റെ ചെക്ക് ഡാമിൽ ജലവിതാനം താഴാതിരിക്കാനായാണ് ശബരിമല തീർഥാടന കാലങ്ങളിൽ ഇറിഗേഷൻ വകുപ്പിലെ മേജർ, മൈനർ വിഭാഗങ്ങൾ തടയണകൾ നിർമിക്കുന്നത്. എന്നാൽ കിലോമിറ്ററുകൾക്കപ്പുറത്ത് കരിങ്കല്ലുമൂഴിയിലാണ് ഇത്തവണ സ്‌ഥിരം തടയണയായി ഇറിഗേഷൻ മേജർ വിഭാഗം നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ വെള്ളം സംഭരിച്ചാലും ഇല്ലെങ്കിലും അയ്യപ്പഭക്‌തരുടെ കുളിക്കടവിന് പ്രയോജനമുണ്ടാകുന്നില്ല.

കുളിക്കടവിന്റെ തൊട്ട്മുമ്പ് സ്‌ഥിരം തടയണ നിർമിക്കാൻ തോട്ടിൽ യഥേഷ്ടം സ്‌ഥലങ്ങളും സൗകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് നാട്ടിലെ ജനപ്രതിനിധികളോ പഞ്ചായത്തുമായോ ആലോചിക്കാതെ കരിങ്കല്ലുംമൂഴിയിൽ തടയണ നിർമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മുൻവർഷങ്ങളിലേതുപോലെ തന്നെ ഇറിഗേഷൻ മൈനർ വിഭാഗം താത്ക്കാലിക തടയണകൾ ഇത്തവണയും നിർമിക്കുന്നുണ്ട്. ചാക്കുകളിൽ മണൽ നിറച്ച് തോടിന് കുറുകെ അടുക്കിയാണ് താത്ക്കാലിക തടയണകൾ. ഭക്‌തരുടെ കുളിക്കടവിന് മുമ്പ് ഇത്തരം ഒരു തടയണ ഇപ്പോൾ നിർമിച്ചുകഴിഞ്ഞു. എന്നാൽ ഇത് പ്രയോജനകരമല്ല. കുളിക്കടവിൽ വെള്ളം മലിനമാകുമ്പോൾ ചെക്ക് ഡാമിലൂടെ തുറന്ന് വിടും. പകരം വെള്ളം നിറക്കാൻ ഈ താത്ക്കാലിക തടയണ പര്യാപ്തമല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് മണിമലയാറിലെ കൊരട്ടിയിൽ ഇറിഗേഷൻ വകുപ്പ് നിർമിച്ച സ്‌ഥിരം തടയണയിലെ ജലം കുഴലുകളിലൂടെ എത്തിച്ചാണ് ദേവസ്വം ബോർഡ് സീസണിൽ എരുമേലിയിലെ കുളിക്കടവിൽ വെള്ളം നിറക്കുന്നത്. കൊരട്ടി പാലത്തിന് അടിയിലുള്ള ഈ സ്‌ഥിരം തടയണ പൊട്ടിപൊളിഞ്ഞ് തകർന്നിട്ട് വർഷങ്ങളായി. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=353746&Distid=KL5#sthash.dWrbtef5.dpuf

No comments: