Wednesday, November 16, 2016



എരുമേലിയിൽ വൺവേ ട്രാഫിക് എരുമേലി: കഴിഞ്ഞകാല ശബരിമല തീർഥാടനകാലങ്ങളിൽ ഗതാഗത തിരക്ക് കുറയ്ക്കാൻ വിജയകരമാണെന്നു ബോധ്യമായ വൺവേ ട്രാഫിക് സംവിധാനം ഇന്നലെ മുതൽ എരുമേലി പേട്ടക്കവലയിൽ ആരംഭിച്ചു. ഒരുവരി ഗതാഗതവും മറുവശത്ത് അയ്യപ്പഭക്തർക്ക് പേട്ടതുള്ളാനും കാൽനടയാത്രികർക്ക് സഞ്ചരിക്കാനും സൗകര്യം ഒരുക്കിയാണ് വൺവേ ട്രാഫിക്. തീർഥാടനകാലം സമാപിക്കുന്നതുവരെ സംവിധാനം തുടരുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി കെ.ജെ. സൈമൺ പറഞ്ഞു.

ടിബി റോഡ് വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുക. കുറുവാമൂഴികൊരട്ടികണ്ണിമല, കരിമ്പിൻതോട് റോഡുകളിലൂടെ പേട്ടക്കവല ഒഴിവാക്കി സഞ്ചരിക്കാം. സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് പേട്ടക്കവലയിൽ മാറ്റി നിർണയിച്ചിട്ടുണ്ട്. ടാക്സികൾ റോഡിൽ പാർക്ക് ചെയ്യരുത്. മത്സ്യ, മാംസ കച്ചവടങ്ങൾ ടൗൺ ഒഴിവാക്കി നടത്തണം. ഒപ്പം മറ സ്ഥാപിച്ചിരിക്കണം. നോൺ വെജിറ്റേറിയൻ ഭക്ഷണശാലകൾ പ്രത്യേക ബോർഡ് സ്ഥാപിച്ചിരിക്കണം.
                                                                                                             
                                                                                                                       (www.deepika.com)

No comments: