Tuesday, November 15, 2016





കൺട്രോൾ റൂം തുറന്നു: മറ്റ് വകുപ്പുകളുടെ സേവനം നാളെ മുതൽ എരുമേലി: എരുമേലിയിൽ ശബരിമല മണ്ഡല മകരവിളക്കു തീർഥാടനകാലത്തുപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പോലീസിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫിന്റെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി കെ.ജി. സൈമൺ നിർവഹിച്ചു. മറ്റ് വകുപ്പുകളുടെ സേവനം നാളെ മുതൽ ആരംഭിക്കും.

നാളെ രാവിലെ 11ന് റവന്യു കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും. വൈകുന്നേരം നാലിന് റോഡ് സേഫ് സോൺ ഓഫീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് ആരംഭിക്കും. ഓഫീസ് സന്ദർശിക്കാൻ ഗതാഗത മന്ത്രി .കെ. ശശീന്ദ്രൻ, കമ്മീഷണർ ആനന്ദകൃഷ്ണൻ എന്നിവരെത്തും. താത്ക്കാലിക ഫയർസ്റ്റേഷന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. പഴയ ദേവസ്വം സ്കൂൾ കെട്ടിടത്തിലാണ് ഫയർസ്റ്റേഷൻ. ആരോഗ്യവകുപ്പിന്റെ താത്ക്കാലിക ആശുപത്രിയും കൺട്രോൾ റൂമും നാളെ തുടങ്ങും. പി.സി. ജോർജ് എംഎൽഎയുടെ ഓഫീസും എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും നാളെ ആരംഭിക്കും.

എരുമേലിയിൽ കെഎപി ക്യാമ്പിലെ നൂറംഗ പോലീസും ജില്ലയിലെ 80 പേരും ഉൾപ്പെടുന്ന സേനയാണ് മണ്ഡലകാലത്ത് സേവനത്തിനുള്ളതെന്ന് എസ്പി എൻ. രാമചന്ദ്രൻ പറഞ്ഞു. ഡിവൈഎസ്പി ജിജിമോൻ, മണിമല സിഐ .പി. റെജി, ദേവസ്വം അഡ്മിനിസ്ട്രേറ്റവ് ഓഫീസർ ശ്രീകുമാർ, എരുമേലി എസ്ഐ ജർലിൻ വി. സ്കറിയ തുടങ്ങിയവർ പങ്കെടുത്തു

                                                                                                 
                                                                                                                    (deepika.com)
കൺട്രോൾ റൂം തുറന്നു: മറ്റ് വകുപ്പുകളുടെ സേവനം നാളെ മുതൽ എരുമേലി: എരുമേലിയിൽ ശബരിമല മണ്ഡല മകരവിളക്കു തീർഥാടനകാലത്തുപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പോലീസിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫിന്റെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി കെ.ജി. സൈമൺ നിർവഹിച്ചു. മറ്റ് വകുപ്പുകളുടെ സേവനം നാളെ മുതൽ ആരംഭിക്കും.

നാളെ രാവിലെ 11ന് റവന്യു കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും. വൈകുന്നേരം നാലിന് റോഡ് സേഫ് സോൺ ഓഫീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് ആരംഭിക്കും. ഓഫീസ് സന്ദർശിക്കാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, കമ്മീഷണർ ആനന്ദകൃഷ്ണൻ എന്നിവരെത്തും. താത്ക്കാലിക ഫയർസ്റ്റേഷന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. പഴയ ദേവസ്വം സ്കൂൾ കെട്ടിടത്തിലാണ് ഫയർസ്റ്റേഷൻ. ആരോഗ്യവകുപ്പിന്റെ താത്ക്കാലിക ആശുപത്രിയും കൺട്രോൾ റൂമും നാളെ തുടങ്ങും. പി.സി. ജോർജ് എംഎൽഎയുടെ ഓഫീസും എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും നാളെ ആരംഭിക്കും.

എരുമേലിയിൽ കെഎപി ക്യാമ്പിലെ നൂറംഗ പോലീസും ജില്ലയിലെ 80 പേരും ഉൾപ്പെടുന്ന സേനയാണ് മണ്ഡലകാലത്ത് സേവനത്തിനുള്ളതെന്ന് എസ്പി എൻ. രാമചന്ദ്രൻ പറഞ്ഞു. ഡിവൈഎസ്പി ജിജിമോൻ, മണിമല സിഐ ഇ.പി. റെജി, ദേവസ്വം അഡ്മിനിസ്ട്രേറ്റവ് ഓഫീസർ ശ്രീകുമാർ, എരുമേലി എസ്ഐ ജർലിൻ വി. സ്കറിയ തുടങ്ങിയവർ പങ്കെടുത്തു
- See more at: http://www.deepika.com/localnews/Localdetailnews.aspx?id=354478&Distid=KL5#sthash.cuEi85xg.dpuf

No comments: