Monday, November 14, 2016

സ്ബിടി ശാഖയിൽ തിരക്ക്; കൗണ്ടറിന്റെ ചില്ലു തകർന്നു

മുക്കൂട്ടുതറനോട്ട്വിനിമയത്തിനെത്തിയവരുടെ തിക്കിനെയും തിരക്കിനെയും തുടർന്ന് എസ്ബിടി ശാഖയുടെ കാഷ് കൗണ്ടറിന്റെ ചില്ല് തകർന്നു.കൗണ്ടറിനുള്ളിൽ സംഭവം നടക്കുമ്പോൾ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരക്ക് ശാന്തമാക്കി.ഇന്നലെ ഉച്ചയ്ക്കു മാറിടം കവലയിലെ എസ്ബിടി ശാഖയിലാണു സംഭവം. രണ്ടു ദിവസമായി ഇവിടെ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഇവിടെ തിരക്ക് നിയന്ത്രണാതീതമായതോടെ ബാങ്കിനുള്ളിൽ ഇടപാടുകാർ ഞെങ്ങിഞെരുങ്ങുകയായിരുന്നു.

ആളുകളുടെ തള്ളൽ പിന്നിൽ നിന്നു കൂടിയതോടെ ചില്ല് തകരുകയായിരുന്നു. ഇതിനിടെ ഇടപാടുകാർക്ക് പണം ഈടാക്കി ഫോം പൂരിപ്പിച്ചു കൊടുക്കാൻ വരെ ഏജന്റുമാർ രംഗത്തെത്തിയ ബാങ്ക് പരിസരത്ത് ജനത്തിന്റെ കഷ്ടപ്പാട് മാറ്റാൻ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്തിറങ്ങി.സൗജന്യമായി വ്യാപാരികൾ ബാങ്ക് പരിസരത്ത് ഫോം ഇന്നലെ മുതൽ പൂരിപ്പിച്ചു കൊടുക്കുന്നുണ്ട്.സംഭാര  വിതരണം  ആരംഭിച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അജിമോൻ കൃഷ്ണ അറിയിച്ചു                      

                                                        manoramaonline.com

മുക്കൂട്ടുതറ∙ നോട്ട് ​വിനിമയത്തിനെത്തിയവരുടെ തിക്കിനെയും തിരക്കിനെയും തുടർന്ന് എസ്ബിടി ശാഖയുടെ കാഷ് ...

Read more at: http://localnews.manoramaonline.com/kottayam/local-news/kottayam-sbt.html

No comments: