Wednesday, November 16, 2016

ശബരിമല മണ്ഡലകാല തീർഥാടനം: ഭക്ഷണ സാധനങ്ങളുടെ വിലവിവരം തയാറാക്കി


കോട്ടയം ∙ ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെയും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വിലവിവരം സിവിൽ സപ്ലൈസ് വകുപ്പ് തയാറാക്കി. വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു വിലവിവരം തയാറാക്കിയിട്ടുള്ളത്. അയ്യപ്പഭക്‌തൻമാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ തയാറാക്കിയ മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിലും ഈ വിലയാണ് ഈടാക്കുക. ഇതു സംബന്ധിച്ച അറിയിപ്പു കലക്‌ടർ ഹോട്ടൽ ഉടമകൾക്കു നൽകിയിട്ടുണ്ട്. വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലവിവരം (രൂപയിൽ)

1. കുത്തരി ഊണ് (8കൂട്ടം) (സോർട്ടക്സ് റൈസ്) 48.00 2. ആന്ധ്രാ ഊണ് (പൊന്നി അരി) 52.00 3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മിലീ) 28.00 4. ചായ (150 മിലീ) 10.00 5. കാപ്പി (150 മിലീ) 10.00 6. ബ്രൂ കാപ്പി / നെസ് കാപ്പി (150 മിലീ) 10.00 7. കട്ടൻകാപ്പി (150 മിലീ) 7.00 8. കട്ടൻചായ (150 മിലീ) 7.00 9. ഇടിയപ്പം (1എണ്ണം) (50 ഗ്രാം ) 8.00 10.ദോശ (1എണ്ണം) (50 ഗ്രാം ) 8.00 11. ഇഡ്‌ഡലി (1എണ്ണം) 8.00 12. പാലപ്പം (1എണ്ണം) (50 ഗ്രാം ) 8.00 13. ചപ്പാത്തി (1എണ്ണം) (50 ഗ്രാം ) 8.00 14. ചപ്പാത്തി (50 ഗ്രാം വീതം) (3എണ്ണം) കുറുമ ഉൾപ്പെടെ 40.00 15. പൊറാട്ട 1എണ്ണം (60 ഗ്രാം ) 9.00 16. നെയ്‌റോസ്‌റ്റ് (175 ഗ്രാം) 40.00 17. മസാലദോശ (175 ഗ്രാം) 40.00 18. പൂരിമസാല (50 ഗ്രാം വീതം) (2എണ്ണം) 28.00 19. പരിപ്പുവട (60 ഗ്രാം) 10.00 20. ഉഴുന്നുവട (60 ഗ്രാം) 10.00 21. കടലക്കറി (100 ഗ്രാം) 20.00 22. ഗ്രീൻപീസ് കറി (100 ഗ്രാം) 20.00 23. കിഴങ്ങുകറി (100 ഗ്രാം) 20.00 24. തൈര് (1കപ്പ് 100 മില്ലി) 10.00 25. കപ്പ (250 ഗ്രാം) 28.00 26. ബോണ്ട (50 ഗ്രാം) 8.00 27. ഉള്ളിവട (60 ഗ്രാം) 10.00 28. ഏത്തയ്‌ക്കാപ്പം (75 ഗ്രാം– പകുതി) 10.00 29. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 40.00 30. ലെമൻ റൈസ് (മുന്തിയ വെജിറ്റേറിയിൻ ഹോട്ടലുകളിൽ മാത്രം) 40.00
                                                      (  manoramaonline.com)
                                                    

No comments: