Thursday, November 17, 2016

എരുമേലി∙ തീർഥാടകരുടെ പരമ്പരാഗത കാനനപാതയിൽ ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ ഓക്സിജൻ പാർലർ സ്ഥാപിച്ചു. കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന അയ്യപ്പഭക്തർക്കുണ്ടാവുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പാർലർ കോയിക്കക്കാവിൽ സ്ഥാപിച്ചിരിക്കുന്നത്. പാർലറിന്റെ ഉദ്ഘാടനം പി.സി.ജോർജ് എംഎൽഎ നിർവഹിച്ചു. ഓരോന്നു വീതം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറും മെയിൽ നഴ്സും ഡിഎംഒ ജേക്കബ് വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വാർഡ് അംഗം രജനി ചന്ദ്രശേഖരൻ, പാർലറിന്റെ നോഡൽ ഓഫിസർ എം.വി.ജോയി എന്നിവർ പ്രസംഗിച്ചു
                                                                                                   manoramaonline.com

No comments: